ബഹുമാനപ്പെട്ട പ്രസിഡൻ്റ് ഓഫ് ഇന്ത്യ ,
കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ള വരുമാനത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവാസി മലയാളികൾ ചേർന്ന് ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി (CAPSS) എന്ന പേരിൽ ക്ഷേത്ര ആചാരങ്ങൾ പറിച്ച് നട്ട് കൊണ്ട് ആചാര അനുഷ്ഠാന ലംഘനങ്ങൾ നടത്തി മദ്യ മാംസ ഭക്ഷണം വിളമ്പി കഴിച്ചും അനധികൃത പണ പിരിവ് നടത്തി ഫണ്ട് സമാഹരിച്ച് കൊള്ളയടിച്ചും കള്ളപ്പണം വെളുപ്പിച്ചും സ്വർണ്ണ കടത്ത് നടത്തിയും ഭക്ത സ്ത്രീ ജനങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നത് ആയും ദേവിയുടെ നാമം ദുർവിനിയോഗം ചെയ്യപ്പെടുന്നത് ബോധ്യം ആയത് കൊണ്ട് ഈ അനുകരിക്കപ്പെടുന്ന ആചാരങ്ങൾ ക്ഷേത്ര ആചാരങ്ങൾ മാത്രം ആയുള്ളത് പറിച്ച് നട്ടത് കൂടാതെ ദേവിയുടെ നാമം ദുർവിനിയോഗം ചെയ്യപ്പെടുന്നതിനാൽ മേൽ പറഞ്ഞ ദേവിയുടെ പേരിൽ യാതൊരു വിധ സംഘടനകളും ക്ഷേത്ര പരിസരത്ത് അല്ലാതെ ഉണ്ടാകാൻ 13 കരക്കാർ അനുവദിക്കാത്ത വിശ്വാസികൾ ആയതിനാൽ മേൽ പറഞ്ഞ വിശ്വാസികളുടെ ആവശ്യം അനുസരിച്ച് 13 കരകളിൽ ഉൾപ്പെടാത്തവർ ചേർന്ന് നടത്തുന്ന ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതികളുടെ സേവനം പരിപൂർണ്ണമായും ഇല്ലാതെ ആക്കാൻ കനിവ് ഉണ്ടാകണം എന്ന് അപേക്ഷിച്ച് കൊള്ളുന്നു.
ഈ സേവാ സമിതി അംഗങ്ങൾ ക്ഷേത്ര സംബന്ധം ഉളളവർ സഹിതം ചേർന്ന് ക്ഷേത്രം കയ്യടക്കുകയും പണം കൊടുത്ത് ഭരണ അധികാരികളെ പ്രലോഭിപ്പിച്ച് ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിച്ച് വിദേശത്തേക്ക് കടത്തിയതായും വ്യക്തമായ സാഹചര്യത്തിൽ ദേവിയുടെ തങ്ക ജീവതയിൻമേൽ ഉണ്ടായിരുന്ന 1500 കോടി രൂപ വില മതിക്കുന്ന അതി വിശിഷ്ട രത്നങ്ങൾ പതിപ്പിച്ച തിരുവാഭരണം കൊള്ളയടിക്കപ്പെട്ടത് കണ്ടെത്തി തിരിച്ച് നൽകി ആചാരം നില നിർത്തി തരുവാൻ അപേക്ഷിച്ച് കൊള്ളുന്നു
മേൽപ്പറഞ്ഞ സംഭവങ്ങളെ പറ്റി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ റഫറൻസ് നമ്പർ 76112 എന്നതിൽ ഫയൽ ചെയ്തിട്ടുള്ളതാണ്. കൂടാതെ ആലപ്പുഴ ജില്ലാ കളക്ടറുടെ ഓഫീസിൽ.application receipt No. 973860/2025/O/O DC DCALP എന്ന നമ്പരിൽ ഫയൽ ചെയ്തിട്ടുള്ളതുമാണ്.
മേൽപ്പറഞ്ഞ നിവേദനങ്ങൾക്ക് മേൽ കൊടുത്തിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ലഭിച്ചിട്ടുള്ള തെളിവുകൾ കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിച്ച് കുറ്റം ചെയ്തവർക്ക് മേൽ തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള മാതൃകാപരമായ ശിക്ഷ നൽകി വിശ്വാസികൾക്ക് വിശ്വാസം വീണ്ടെടുത്ത് ആചാര അനഷ്ഠാനങ്ങൾ ഊട്ടിയുറപ്പിക്കുന്ന തരത്തിൽ അനധികൃതമായ സംഘടനകളെ ഇല്ലാതാക്കി തരണമേ എന്നും അപേക്ഷിച്ചുകൊണ്ട് മേൽപ്പറഞ്ഞ ടിവി ക്ഷേത്രത്തിൻറെ അവകാശികളായ 13 കരകളിൽ പെട്ട ഒരു കരയിലെ വിശ്വാസി
ശ്രീജിത്ത് സഹദേവൻ ആനക്കാവിൽ കണ്ണമംഗലം തെക്ക് ചെട്ടികുളങ്ങര മാവേലിക്കര ആലപ്പുഴ കേരള.